കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം കരസ്ഥമാക്കിയത് 177 പേറ്റന്റ് റെക്കോഡുകൾ
ജിദ്ദ:കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം 177 പേറ്റന്റ് റെക്കോഡുകൾ കരസ്ഥമാക്കിയതായി അമേരിക്കയിലെ നാഷണൽ അക്കാദമി ഫോർ ഇൻവെന്റേയ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവുമധികം പേറ്റന്റുകൾ രേഖപ്പെടുത്തുന്നവയിൽ എട്ടാം സ്ഥാനമാണ് ജിദ്ദ കിംഗ് യൂണിവേഴ്സിറ്റി കരസ്ഥമാക്കിയിരിക്കുന്നത്. 300 ഓളം ഗവേഷകരുടെ നേതൃത്വത്തിൽ 250ഓളം കണ്ടുപിടുത്തങ്ങൾക്കും നൂതന ചിന്തകൾക്കും പേറ്റന്റുകൾ കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് യൂണിവേഴ്സിറ്റി. വ്യാവസായിക കണ്ടുപിടുത്തങ്ങൾ, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, ആരോഗ്യപരിചരണം, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിലായാണ് ഗവേഷണം നടന്നു വരുന്നത്. ഭരണാധികാരികളുടെ പരിഗണനയുടെയും […]