ഈ വർഷം ആദ്യ പകുതിയില്‍ ദുബായ് സന്ദര്‍ശിച്ചത് 98.8 ലക്ഷം വിദേശ ടൂറിസ്റ്റുകള്‍
ദുബായ് – ഈ വര്‍ഷം ആദ്യ പകുതിയില്‍ 98.8 ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകള്‍ ദുബായ് സന്ദര്‍ശിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായ് സാമ്പത്തിക അജണ്ട ഡി-33 ല്‍ നിര്‍ണയിച്ചിരിക്കുന്നതുപോലെ, ലോകത്തെ ഏറ്റവും മികച്ച മൂന്ന് ആഗോള ടൂറിസം കേന്ദ്രങ്ങളില്‍ ദുബായ് നഗരത്തെ ഉള്‍പ്പെടുത്താനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും […]












