ദുബായ് നിരത്തുകളിൽ അടുത്തമാസം മുതൽ സെൽഫ് ഡ്രൈവിംഗ് ടാക്സികൾ
പൂർണ്ണ ഓട്ടോമേറ്റഡ് സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ അടുത്ത മാസം ദുബായിലെ തെരുവുകളിൽ ഓടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ജുമൈറ 1 ഏരിയയുടെ വിജയകരമായ ഡിജിറ്റൽ മാപ്പിംഗ് വിജയമായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ സംരംഭം. മൂന്നാമത് ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. പൊതുഗതാഗത ഏജൻസിയുടെ ആർടിഎ ഡയറക്ടർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഖാലിദ് അൽ അവാദി, എട്ട് കിലോമീറ്റർ നീളത്തിൽ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്സികൾ വിന്യസിക്കുമെന്നാണ് അറിയിച്ചത്. […]











