ഒമാനിൽ ടാക്സി നിരക്കുകൾ കാണിക്കാനുള്ള മൊബൈൽ ആപ്പ് ജൂൺ ഒന്നുമുതൽ
ഒമാൻ: ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള അബർ ടാക്സി മൊബൈൽ ആപ് ജൂൺ 1 മുതൽ നടപ്പിലാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. സ്ട്രീറ്റ് ടാക്സികളിൽ മാത്രമേ ആബർ ഡിജിറ്റൽ മീറ്റർ ഉപയോഗിക്കൂ. ഒ ടാക്സി, ഉബർ, മുവാസലാത്ത് ടാക്സി, എയർപോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് ആപ് ബാധകമായിരിക്കില്ല.ഗതാഗതനിരക്ക് നിർണയിക്കുന്നത് സംബന്ധിച്ച് 2018 ഡിസംബർ 26ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആണ് ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള അബർ ടാക്സി മൊബൈൽ ആപ് സ്ഥാപിക്കുന്നത്. […]