സൗദിയിൽ ഒരാഴ്ചയ്ക്കിടെ 10,710 നിയമലംഘകർ പിടിയിലായി
ജിദ്ദ:വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില് 10,710 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേര് ഇഖാമ നിയമ ലംഘകരും 3,071 പേര് നുഴഞ്ഞുകയറ്റക്കാരും 1,569 പേര് തൊഴില്‍ നിയമ ലംഘകരുമാണ്.ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 558 പേരും അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 49 ശതമാനം പേര് യെമനികളും 48 ശതമാനം പേര് എത്യോപ്യക്കാരും മൂന്നു ശതമാനം പേര് മറ്റു രാജ്യക്കാരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം […]














