ദോഹ- ഖത്തറിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സെൽഫ് ഡ്രൈവിംഗ് വെഹിക്കിൾ സ്ട്രാറ്റജി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി അഭിപ്രായപ്പെട്ടു. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഗതാഗത മന്ത്രാലയത്തിന്റെ ‘സുസ്ഥിര ഗതാഗതവും പാരമ്പര്യവും’ കോൺഫറൻസും എക്‌സിബിഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശങ്ങൾ പാലിച്ചാണ് അടിസ്ഥാന സൗകര്യ പദ്ധതികളും ഗതാഗത മേഖലയുടെ സഹായ സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ നിക്ഷേപം ഖത്തറിനെ […]













