സൗദിയിൽ മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്ന സംവിധാനം ഒക്‌ടോബർ മുതൽ
ജിദ്ദ:സൗദിയിൽ മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്ന സംവിധാനം ഒക്‌ടോബർ ഒന്ന് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതിനുവേണ്ട എല്ലാ തയാറെടുപ്പുകളും സൗദി ഡിജിറ്റൽ റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ (സിഎസ്‌ടി) പൂർത്തിയാക്കി. വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്നതിനുള്ള കരട് സ്പെസിഫിക്കേഷൻ സിഎസ്ടി നേരത്തെ അവതരിപ്പിച്ചിരുന്നു. വിളിക്കുന്നയാളുടെ പേരും നമ്പറും കോൾ ലോഗിൽ പ്രദർശിപ്പിച്ചിരിക്കണം. ഇതിനു പുറമെ, എല്ലാ തരത്തിലുമുള്ള സാങ്കേതികവിദ്യകളിലും വിളിക്കുന്നയാളുടെ പേരും നമ്പറും സ്വീകരിക്കാനും പ്രദർശിപ്പിക്കാനും കഴിയുന്നതായിരിക്കണം മൊബൈൽ ഫോണുകൾ. […]












