ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് രിയസിലെത്തി
റിയാദ്: ഔദ്യോഗിക സന്ദർശനാർഥം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സംഘവും റിയാദിലെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഖത്തർ ഡെപ്യൂട്ടി അംബാസഡർ ഹസൻ ബിൻ മൻസൂർ അൽഖാതിറും റോയൽ പ്രോട്ടോകോൾ പ്രതിനിധിയും ചേർന്ന് ഖത്തർ അമീറിനെയും സംഘത്തെയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക