ഉത്തര സൗദിയിൽ മാസ്മരിക കാഴ്ചകൾ സമ്മാനിക്കുന്ന മരുഭൂ തടാകം സാഹസിക പ്രേമികളെ മാടിവിളിക്കുന്നു.
സകാക്ക – ഉത്തര സൗദിയിൽ മാസ്മരിക കാഴ്ചകൾ സമ്മാനിക്കുന്ന മരുഭൂ തടാകം സാഹസിക പ്രേമികളെ മാടിവിളിക്കുന്നു.അൽജൗഫ് പ്രവിശ്യയിൽ മരുഭൂമിയിലെ സുവർണ മണൽകൂനകൾക്കിടയിലാണ് ദോമത്തുൽജന്ദൽ തടാകം സ്ഥിതി ചെയ്യുന്നത്. മരുഭൂ തടാകത്തിന്റെ ഭംഗി ഒന്നിലധികം തവണ അവിടം സന്ദർശിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്നും താൻ എല്ലാ വർഷവും തടാകം സന്ദർശിക്കാറുണ്ടെന്നും തടാകത്തിന്റെ മനോഹര കാഴ്ചകൾ പകർത്തിയ കുവൈത്തി സാഹസിക പ്രേമി ഫഹദ് മുഹമ്മദ് ഫഹദ് ബിൻ ഹുസൈൻ പറഞ്ഞു.അറേബ്യൻ ഉപദ്വീപിലെ ഇത്തരത്തിലുള്ള ഒരേയൊരു തടാകമാണ് ദോമത്തുൽജന്ദൽ തടാകം. പ്രദേശത്തെ കൃഷിയിടങ്ങളിൽനിന്ന് […]