കുവൈത്തില്‍ ഇഖാമ, വിസ ഫീസുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി – കുവൈത്തില്‍ ഇഖാമ, വിസ ഫീസുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പുതുക്കിയ നിരക്കുകള്‍ ഒരു മാസത്തിനു ശേഷം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പരിഷ്‌കരിച്ച ഇഖാമ നിയമപ്രകാരം അവതരിപ്പിച്ച എക്‌സിക്യൂട്ടീവ് ഉപനിയമങ്ങളുടെ ഭാഗമാണിത്. ഇണയെയും കുട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 800 കുവൈത്തി ദീനാര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത കുടുംബത്തിന് പുറത്തുള്ള ആശ്രിതരെ- മാതാപിതാക്കളോ സഹോദരങ്ങളോ പോലുള്ളവരെ സ്‌പോണ്‍സര്‍ […]














