ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലികളിൽ സ്വദേശിവൽക്കരണം
ദോഹ : ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിയിൽ ചേർന്ന വാരാന്ത്യ മന്ത്രിസഭാ യോഗമാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. സ്വകാര്യ മേഖലയിലെ തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ, പ്രത്യേകാവകാശങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും മന്ത്രിസഭ അംഗീകരിച്ച കരട് നിയമത്തിലുണ്ട്.കരട് വ്യവസ്ഥകൾ അനുസരിച്ച്, തൊഴിൽ […]