സൗദിയില്‍ ഫാമിലി വിസിറ്റ് വിസ എങ്ങനെ ഇഖാമയിലേക്ക് മാറ്റാം 2023-02-27 07:30:00 ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍ വിസയാക്കി മാറ്റാനാകില്ല.വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേക്ക് മാറ്റാന്‍ ഇനി പറയുന്ന രേഖകളാണ് ആവശ്യം.സൗദി എംബസിയും വിദേശകാര്യ മന്ത്രാലയും അറ്റസ്റ്റ് ചെയ്ത കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്.-കുട്ടികളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.-പാസ്‌പോര്‍ട്ട്-പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ-മാതാപിതാക്കളുടെ ഇഖാമ […]