പ്രശസ്ത ബ്രാൻഡുകളുടെ വ്യാജ സ്പോർട്സ് വസ്ത്രങ്ങൾ നിർമ്മിച്ച യമനി പൗരന് 50,000 റിയാൽ പിഴ
ദമാം:അന്താരാഷ്ട്ര പ്രശസ്തമായ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ സ്പോർട്സ് വസ്ത്രങ്ങൾ നിർമിച്ച് മൊത്തമായി വിതരണം നടത്തിയ കേസിൽ യെമനി പൗരന് ദമാം ക്രിമിനൽ കോടതി 50,000 റിയാൽ പിഴ ചുമത്തി. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന യെമനി പൗരൻ മുഹ്‌സിൻ ബിൻ മുഹമ്മദ് ബിൻ മുഹ്‌സിൻ അൽദുഅയ്‌സിനാണ് ശിക്ഷ. അൽകോബാറിലെ പഴയ കെട്ടിടം കേന്ദ്രീകരിച്ചാണ് യെമനി വ്യാജ സ്‌പോർട്‌സ് വസ്ത്രങ്ങളും ബാഗുകളും മറ്റും നിർമിച്ച് വിതരണം ചെയ്തിരുന്നത്. യെമനിയുടെ അനധികൃത കേന്ദ്രത്തിൽ നടത്തിയ റെയ്ഡിനിടെ സ്‌പോർട്‌സ് വസ്ത്ര ശേഖരവും […]













