ആറുമാസം കൊണ്ട് 2 ലക്ഷ്യത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ‘ഹദഫി’ന്റെ സഹായം
ജിദ്ദ:ഈ വര്‍ഷം ആദ്യത്തെ ആറു മാസക്കാലത്ത് 2,01,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാന്‍ മാനവശേഷി വികസന നിധി (ഹദഫ്) ധനസഹായം നല്‍കിയതായി കണക്ക്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ഹദഫ് ധനസഹായം പ്രയോജനപ്പെട്ട സ്വകാര്യ മേഖലാ സ്വദേശി ജീവനക്കാരുടെ എണ്ണം 34 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഒന്നര ലക്ഷം സൗദി യുവതീയുവാക്കള്‍ക്കാണ് ഹദഫ് ധനസഹായം പ്രയോജനപ്പെട്ടത്.ഈ വര്‍ഷം ആദ്യ പാദത്തില്‍ ആരംഭിച്ച പുതിയ തന്ത്രം ഹദഫ് […]