സൗദിയിൽ സ്വകാര്യ സ്കൂളുകളിൽ 50 ശതമാനം സൗദി വൽക്കരണം
ജിദ്ദ:പുതിയ അധ്യയന വർഷാരംഭം മുതൽ സ്വകാര്യ സ്‌കൂളുകളിൽ ദേശീയ ഐഡന്റിറ്റി വിഷയങ്ങളിൽ (അറബിക്, സാമൂഹികശാസ്ത്രം, മതം) അധ്യാപക തസ്തികകളിൽ 50 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. സൗദിവൽക്കരണ പ്രക്രിയ വിജയിപ്പിക്കാൻ ഒരുകൂട്ടം പ്രോത്സാഹനങ്ങൾ മന്ത്രാലയം നൽകും. സ്വദേശി അധ്യാപകരെ റിക്രൂട്ട് ചെയ്യാനുള്ള പിന്തുണ, അനുയോജ്യരായ അധ്യാപകർക്കു വേണ്ടിയുള്ള അന്വേഷണം, പരിശീലനങ്ങൾക്കുള്ള പിന്തുണ, പുതുതായി ജോലിയിൽ നിയമിക്കുന്ന സ്വദേശി അധ്യാപകരുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് വഹിക്കൽ എന്നിവ അടക്കമുള്ള പ്രോത്സാഹനങ്ങളാണ് നൽകുക. […]