സൗദിയിൽ നിന്നും വിദേശികൾ ആറുമാസം കൊണ്ട് നാട്ടിലേക്ക് അയച്ചത് 6190 കോടി റിയാൽ
ജിദ്ദ – സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഈ വർഷം ആദ്യത്തെ ആറു മാസക്കാലത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത് 6,190 കോടി റിയാൽ. കഴിഞ്ഞ വർഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയിൽ നിയമാനുസൃത രീതിയിൽ വിദേശികൾ അയച്ച പണത്തിൽ 19.1 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ വിദേശികൾ 7,660 കോടി റിയാൽ അയച്ചിരുന്നു. കഴിഞ്ഞ കൊല്ലം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ വിദേശികളുടെ […]