കമ്പനി സെയിൽസ്മാനെ തടഞ്ഞു നിർത്തി പണം കവർന്ന സംഘം അറസ്റ്റിൽ
ജിദ്ദ – സുരക്ഷ സൈനികർ ചമഞ്ഞ് കമ്പനി സെയിൽസ്മാന്മാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി 6,20,000 റിയാൽ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഒരാൾ നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന ജോർദാനിയും രണ്ടു പേർ സ്വദേശികളുമാണ്. സെയിൽസ്മാന്മാരിൽ നിന്ന് തട്ടിയെടുത്ത പണം പ്രതികളിൽ നിന്ന് പോലീസ് വീണ്ടെടുത്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.