സൗദിയിൽ ഓൺലൈൻ ടാക്സിക്കാർക്ക് പുതിയ നിയമങ്ങൾ
ജിദ്ദ:ഓൺലൈൻ ടാക്‌സി മേഖലയുമായി ബന്ധപ്പെട്ട പുതിയ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും പൊതുഗതാഗത അതോറിറ്റി അംഗീകരിച്ചു. വ്യത്യസ്ത നിയമ ലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 5,000 റിയാൽ വരെയാണ് പിഴ ചുമത്തുക. പുതിയ നിയമാവലിയിൽ രണ്ടു പുതിയ നിയമ ലംഘനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പ് ഓർഡർ അംഗീകരിച്ച ശേഷം യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും അറിയാത്തതിന്റെ പേരിൽ ട്രിപ്പ് റദ്ദാക്കുന്ന പക്ഷം ഡ്രൈവർക്ക് 4,000 റിയാൽ പിഴ ചുമത്തും. അംഗീകരിച്ച ശേഷം റദ്ദാക്കുന്ന ട്രിപ്പുകളുടെ എണ്ണം ഒരു മാസത്തിൽ […]














