അബുദാബി-രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് പുതിയ നിയമങ്ങളുമായി യു.എ.ഇ സർക്കാർ.ആരോഗ്യവകുപ്പ് നിർദേശങ്ങൾ പാലിക്കാത്തവരും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരുമായ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം.നഴ്‌സിംഗ്, ലബോറട്ടറി,മെഡിക്കൽ ഫിസിക്‌സ്, ഫംഗ്ഷനൽ തെറാപ്പി,ഫിസിയോതെറാപ്പി, സൗന്ദര്യശാസ്ത്രം, അനസ്‌തേഷ്യ,ഓഡിയോളജി,റേഡിയോളജി,ഫാർമസി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ നിയമം ബാധകമാകും.കരട് നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകാരം നൽകി. പുതിയ നിയമമനുസരിച്ച് ഇനി മുതൽ ബിരുദമോ അംഗീകൃത ആരോഗ്യ തൊഴിൽ യോഗ്യതയോ ഉള്ള ആരോഗ്യ പ്രവർത്തകർക്ക് അതോറിറ്റി ലൈസൻസ് ലഭിച്ചാൽ മാത്രമേ യു.എ.ഇയിൽ ജോലി […]