ടെലികോം, ഐ.ടി വിപണിയിൽ സൗദിവൽക്കരണം 64 ശതമാനം
ജിദ്ദ:ടെലികോം, ഐ.ടി വിപണിയിൽ സൗദിവൽക്കരണം 64 ശതമാനമായി ഉയർന്നതായി കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയ റിപ്പോർട്ട് പറഞ്ഞു. വിപണിയിൽ വനിത പങ്കാളിത്തം 33 ശതമാനമായും ഉയർന്നിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ ഡിജിറ്റൽ, ടെക്‌നോളജി വിപണിയായി സൗദിയിലെ ടെലികോം, ഐ.ടി വിപണി മാറിയിട്ടുണ്ട്. സൗദി ടെലികോം, ഐ.ടി വിപണിയുടെ ശേഷി 15,400 കോടി റിയാലാണ്. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടെലികോം, ഐ.ടി വിപണിയുടെ സംഭാവന വർധിപ്പിക്കാനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനും വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ […]












