കനത്ത മഴക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് സൗദി പൗരൻ മരിച്ചു
ജിദ്ദ – നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് സൗദി പൗരൻ മരിച്ചു. വെള്ളം കയറിയ റോഡിലൂടെ നടന്നുപോകുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ പിടിച്ചപ്പോഴാണ് സൗദി പൗരന് ഷോക്കേറ്റത്. ഷോക്കേറ്റ് നിലംപതിച്ച സൗദി പൗരനെ വടിയും മറ്റും ഉപയോഗിച്ച് വൈദ്യുതി പോസ്റ്റിൽ നിന്ന് അകലേക്ക് മാറ്റാൻ മറ്റുള്ളവർ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. ഷോക്കേറ്റയാൾ സംഭവസ്ഥലത്തു തന്ന മരിച്ചതായി വലിച്ചതായി വീഡിയോ പങ്കുവെച്ചവർ പറഞ്ഞു. കനത്ത മഴയിലും […]














