സൗദി ഹിജ്‌റ കലണ്ടറിൽനിന്ന് ഗ്രിഗോറിയിലേക്ക് മാറുന്നത് വ്യാപാരമേഖലക്ക് ഉണർവേകും
റിയാദ് – എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഗ്രിഗോറിയൻ തീയതി അടിസ്ഥാനമാക്കി കാലയളവുകൾ കണക്കാക്കാനുള്ള സൗദി മന്ത്രിസഭാ യോഗ തീരുമാനം ആഗോള വ്യാപാരമേഖലക്ക് ഉണർവേകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അംഗീകരിച്ചത്. ഹിജ്‌റ കലണ്ടർ പ്രകാരമുള്ള തീയതിയെ അടിസ്ഥാനമാക്കി കാലയളവുകൾ കണക്കാക്കുന്ന, ഇസ്‌ലാമിക ശരീഅത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടവയും ഹിജ്‌റ തീയതിയുടെ അടിസ്ഥാനത്തിൽ കാലയളവ് കണക്കാക്കണമെന്ന് പ്രത്യേകം അനുശാസിക്കുന്നവയും ഒഴികെയുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും […]














