മദീന കിംഗ് അബ്ദുൽ അസീസ് പാലം തുറന്നുകൊടുത്തു
മദീന : കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് റോഡുമായി ബന്ധിക്കുന്ന കിംഗ് അബ്ദുൽ അസീസ് പാലം പൊതുജനങ്ങൾക്ക് മദീന മുനിസിപ്പാലിറ്റി തുറന്നുകൊടുത്തു. ഗതാഗതം സുഗമമാക്കുന്നതിനും റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് പ്രധാന ജംഗ്ഷനുകളിലൊന്നായ ഇവിടെ നവീകരണം നടത്തിയത്.കിംഗ് അബ്ദുല്ല റോഡിന് മുകളിൽ രണ്ട് പാലങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. ഓരോ ദിശയിലേക്കും മൂന്നുവരിപ്പാതയും ഒരു ബസ് പാതയും ഉണ്ട്. പാലത്തിന്റെ നിർമാണത്തിന് 30,000 ക്യുബിക് മീറ്റർ റെഡിമിക്‌സ്, 9000 ടൺ റീബാർ, 450 ടണ്ണിലധികം പ്രെസ്‌ട്രെസ്ഡ് ഇരുമ്പ്, 3000 […]














