ഇന്ത്യ വിളിക്കുന്നു… സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ഈ വിസ സംവിധാനം പുനഃസ്ഥാപിച്ചു
റിയാദ്: ഇന്ത്യയിലേക്ക് സഊദി അറേബ്യയിലെ പൗരന്മാർക്ക് വരാൻ ഇലക്ടോണിക് വിസ (ഇ-വിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റന്റന്‍ഡ് വിസ, ഇ-കോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു. ആവശ്യമുള്ളവര്‍ക്ക് ഓൺലൈനിലൂടെ അപേക്ഷിച്ച് വിസ നേടാനാവും. ഇന്ത്യൻ വിസ ഓൺലൈൻ (https://indianvisaonline.gov.in/evisa/tvoa.html) എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ https://eoiriyadh.gov.in/page/visa-services/ എന്ന സൈറ്റിൽ നിന്ന് ലഭിക്കും.