സൗദി അധ്യാപികക്ക് കോടതി രക്ഷാകർതൃത്വത്തിൽ വിവാഹം
ജിദ്ദ- സൗദി അധ്യാപികയെ കോടതി രക്ഷാകർതൃത്വത്തിൽ ഏഷ്യൻ വംശജന് വിവാഹം ചെയ്തുകൊടുക്കാൻ ജിദ്ദ സിവിൽ അഫയേഴ്‌സ് കോടതി തീരുമാനിച്ചു. പിതാവും കുടുംബാംഗങ്ങളും തന്നെ വിവാഹം കഴിച്ചയക്കാൻ വിസമ്മതിക്കുന്നതായി പരാതിപ്പെട്ടാണ് 39 കാരിയായ അധ്യാപിക സിവിൽ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പത്തിലേറെ യുവാക്കൾ തന്നെ വിവാഹമന്വേഷിച്ച് കുടുംബത്തെ സമീപിച്ചിരുന്നെങ്കിലും കുടുംബ മഹിമക്ക് ചേർന്ന ബന്ധങ്ങളല്ലെന്ന് പറഞ്ഞ് പിതാവും കുടുംബാംഗങ്ങളും ഇവയെല്ലാം നിരാകരിക്കുകയായിരുന്നു. എറ്റവുമൊടുവിൽ സൗദിയിൽ ജനിച്ച് വളർന്ന് ഉന്നത തസ്തികയിൽ ജോലി ചെയ്യുന്ന, സൽസ്വഭാവിയായ ഏഷ്യൻ […]