സൗദിയിൽ വാഹനം ഇൻഷുറൻസുകളുടെ തുക 60% വരെ കുറയ്ക്കാം
റിയാദ് -സൗദിയിൽ വാഹന ഇൻഷുറൻസ് സമയബന്ധിതമായി പുതുക്കുകയും വാഹനപകടങ്ങളിൽ ക്ലൈമുകൾ ഇല്ലാതിരിക്കുകയും ചെയ്യുന്നവർക്ക് ഇൻഷുറൻസ് പുതുക്കുമ്പോൾ പരമാവധി 60 ശതമാനം വരെ ഇളവു ലഭിക്കും. വാഹന ഇൻഷുറൻസ് പുതുക്കാത്തതിനുള്ള പിഴ കാമറകൾ വഴെ രേഖപ്പെടുത്തി തുടങ്ങിയ സാഹചര്യത്തിൽ വാഹനമുടകളിൽ ഭൂരിഭാഗം പേർക്കും അറിയാത്ത ഈ ആനുകൂല്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. തനിക്ക് ആനുകൂല്യത്തിന് അർഹതയുണ്ടോയെന്നറിയാനുള്ള ലളിതമായ വഴി വിശദമാക്കുന്ന വീഡിയോ നജ്മ് തങ്ങളുടെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ നൽകി […]