സൗദിയിൽ നിന്ന് വിദേശികൾ കഴിഞ്ഞമാസം അയച്ചത് ആയിരം കോടിയോളം റിയാൽ
ജിദ്ദ:സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഇക്കഴിഞ്ഞ മാർച്ചിൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത് 959 കോടി റിയാൽ (260 കോടി ഡോളർ). 2022 മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ വിദേശികൾ അയച്ച പണം 34.7 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വിദേശികൾ 1,469 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് 510 കോടി റിയാൽ കുറവാണ് ഇക്കഴിഞ്ഞ മാർച്ചിൽ വിദേശികൾ അയച്ചത്. 45 മാസത്തിനിടെ ഏറ്റവും കുറഞ്ഞ […]