സൗദി ടാക്‌സി നിയമാവലി ഭേദഗതികൾ 60 ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരും
ജിദ്ദ : സൗദി ടാക്‌സി, ഓൺലൈൻ ടാക്‌സി പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലിയിൽ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രാലയം വലിയ തോതിൽ ഭേദഗതികൾ വരുത്തി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനു ശേഷം ഭേദഗതികൾ പ്രാബല്യത്തിൽ വരും. പൊതുഗതാഗത അതോറിറ്റിയുടെ അനുമതിയോടെ ടാക്‌സി, ഓൺലൈൻ ടാക്‌സി ലൈസൻസ് ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റാൻ അനുവദിക്കുന്നു എന്നതാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച ഭേദഗതികളിൽ പ്രധാനം. ടാക്‌സി ലൈസൻസ് റദ്ദാക്കിയ ശേഷം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനിൽ നിന്ന് ടാക്‌സി […]














