പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായ രീതിയിൽ കയറ്റുമതി ചെയ്യാന് ഒരുങ്ങി സൗദി അറേബ്യ
ജിദ്ദ – പെട്രോൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് സൗദിക്ക് സ്ഥാനം. എന്നാൽ ഇനി മുതൽ പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായ രീതിയിൽ കയറ്റുമതി ചെയ്യാനുള്ള പുതിയ നീക്കമാണ് സൗദി അറേബ്യ ആവിഷ്കരിക്കുന്നത്. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് പദ്ധതിക്ക് പിന്നിൽ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലേക്ക് സൗദി പാലുല്പ്പന്നങ്ങളും ഉപോല്പന്നങ്ങളും കയറ്റുമതി ചെയ്യാന് ചൈനയുമായി മന്ത്രാലയം അടുത്തിടെ സഹകരണ കരാറില് ഒപ്പുവെച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ […]