ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ ട്രെയിൻ സർവീസുകളിൽ യാത്ര ചെയ്തത് 22 ലക്ഷം പേർ
ജിദ്ദ:ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്ത് ട്രെയിൻ സർവീസുകളിൽ 22,21,225 പേർ യാത്ര ചെയ്തതായി സൗദി അറേബ്യൻ റെയിൽവേയ്സ് അറിയിച്ചു. മൂന്നു മാസത്തിനിടെ 58,30,000 ടൺ ചരക്കുകളും നീക്കം ചെയ്തു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ട്രെയിൻ നെറ്റ്വർക്കുകളിൽ 5700 ലേറെ റിപ്പെയർ ജോലികളും നടത്തി. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം 104 ശതമാനം തോതിൽ വർധിച്ചു. മൂന്നു മാസത്തിനിടെ 8000 ലേറെ ട്രെയിൻ സർവീസുകളാണ് നടത്തിയത്. ട്രെയിൻ […]