പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി സൗദിയിൽ പിഴ അടക്കുന്നതിന് മുമ്പ് പദവി ശരിയാക്കാനാകും
ജിദ്ദ : കഴിഞ്ഞ ഞായറാഴ്ച നിലവിൽവന്ന നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച നിയമാവലി അനുസരിച്ച് 57 ശതമാനം നിയമ ലംഘനങ്ങളിലും ആദ്യ തവണ പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ നിശ്ചിത സമയം സാവകാശം അനുവദിക്കുന്നതായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിട കാര്യ മന്ത്രാലയം വ്യക്തമാക്കി. അനുവദിച്ച സാവകാശത്തിനകം നിയമ ലംഘനം അവസാനിപ്പിച്ച് പദവി ശരിയാക്കാത്ത പക്ഷം നിയമ ലംഘകർക്ക് നിയമാനുസൃത പിഴ ചുമത്തും. ലൈസൻസില്ലാതെ നിർമാണ ജോലികൾ നടത്തുന്നവർക്ക് പിഴ ചുമത്തുന്നതിനു മുമ്പായി ഏഴു ദിവസത്തെ സാവകാശമാണ് […]














