സൗദിയിൽ ഇലക്ട്രിക് വിമാന സർവീസിന് അമേരിക്കയുമായി കരാർ
ജിദ്ദ : സൗദിയിൽ ഇലക്ട്രിക് വിമാന സർവീസിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടു. സൗദിയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇവിറ്റോൾ) ഇനത്തിൽ പെട്ട വിമാനങ്ങൾ പ്രവർത്തിക്കാനുള്ള ഭാവി അവസരങ്ങൾ നിർണയിക്കാൻ മധ്യപൗരസ്ത്യ ദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസും അമേരിക്കൻ കമ്പനിയായ ഈവ് എയർ മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു. 2026 ൽ റിയാദിലും ജിദ്ദയിലും ഇലക്ട്രിക് വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സാധ്യത ഇരു കമ്പനികളും വിശകലനം ചെയ്യും. വൈദ്യുതി വിമാന സർവീസുകളുടെ പ്രാദേശിക […]














