ജിദ്ദ എയർപോർട്ട് വഴി ഇനി ലഗേജിൽ ഉൾപ്പെടുത്താതെ സംസം കൊണ്ടു പോകാം പെർമിറ്റ് കാണിച്ചാൽ മതി
ജിദ്ദ- സൗദി അറേബ്യയിൽനിന്ന്, പ്രത്യേകിച്ച് ജിദ്ദയിൽനിന്ന് തിരിച്ചുപോകുന്നവർക്ക് എപ്പോഴും കൂടെ കൊണ്ടുപോകാൻ ആഗ്രഹമുള്ള ഒന്നാണ് സംസം വെള്ളം. ജിദ്ദ വഴി നാട്ടിലേക്ക് പോകുന്ന ഏതൊരു പ്രവാസിയുടെയും ലഗേജിനൊപ്പം ഒരു കുപ്പി സംസം വെള്ളം കൂടി കരുതാറുണ്ട്. സംസം എന്ന വിശുദ്ധ ജലത്തിനായി ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും കാത്തിരിക്കുന്നുണ്ടാകും എന്നതാണ് പ്രവാസികൾ തങ്ങൾക്കൊപ്പം സംസം ജലം കൂടി കരുതാനുള്ള കാരണം. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാവർക്കും സംസം തങ്ങളുടെ ലഗേജിനൊപ്പം കൊണ്ടുപോകാൻ അനുവാദം നൽകാറില്ല. ചില വിമാനക്കമ്പനികളിൽ […]