പാസ്‌പോർട്ട് പുതുക്കിയാൽ വിസാ വിവരങ്ങൾ മാറ്റണം- ജവാസാത്ത്
ജിദ്ദ : റീ-എൻട്രിയിൽ സൗദിയിൽ നിന്ന് പുറത്തുപോയി പാസ്‌പോർട്ട് കാലാവധി അവസാനിച്ചവർ പുതിയ പാസ്‌പോർട്ട് നേടുന്ന പക്ഷം വിസാ വിവരങ്ങൾ പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റണമെന്നും തൊഴിലുടമയുടെ അബ്ശിർ പ്ലാറ്റ്‌ഫോം അക്കൗണ്ട് വഴി ഇതിന് സാധിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. ഇങ്ങിനെ അബ്ശിർ വഴി വിസാ വിവരങ്ങൾ പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റാൻ കഴിയാതെ വരികയാണെങ്കിൽ അക്കാര്യം അബ്ശിറിലെ തവാസുൽ സേവനം വഴി അറിയിക്കണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു. തവാസുൽ സേവനം വഴി ലഭിക്കുന്ന പരാതികളിൽ ആവശ്യമായ സേവനങ്ങൾ നൽകുമെന്നും ജവാസാത്ത് […]













