സൗദിയുടെ പുതിയ പദ്ധതിയിൽ മൂന്നേകാൽ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
റിയാദ് : ലോകത്തെ ഏറ്റവും വലിയ വിനോദ, സാംസ്കാരിക, സ്പോർട്സ് കേന്ദ്രങ്ങളിൽ ഒന്നായി ആസൂത്രണം ചെയ്ത ഖിദിയ സിറ്റി മൂന്നേകാൽ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഖിദിയ സിറ്റി അർബൻ പ്ലാൻ വ്യക്തമാക്കുന്നു. 360 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഖിദിയ സിറ്റിയിൽ 60,000 കെട്ടിടങ്ങൾ നിർമിക്കും. ഇവിടെ ആറു ലക്ഷത്തിലേറെ പേർക്ക് താമസസൗകര്യം ലഭിക്കും. സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് ഖിദിയ സിറ്റി പ്രതിവർഷം 135 ബില്യൺ റിയാൽ സംഭാവന ചെയ്യും. ആഗോള നിലവാരത്തിലുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും […]














