സൗദി അറേബ്യ ഗൾഫിൽ തൊഴിലല്ലായ്മ കുറയ്ക്കാൻ സാധിച്ച ഏക രാജ്യം
ജിദ്ദ : ഗൾഫിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു വർഷത്തിനിടെ കുറക്കാൻ സാധിച്ച ഏക രാജ്യം സൗദി അറേബ്യയാണെന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു. 2022 അവസാനത്തോടെ ഇത് എട്ടു ശതമാനമായി കുറഞ്ഞു. സൗദിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. സാമ്പത്തിക വളർച്ചക്കൊപ്പം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ശ്രദ്ധേയമായ നിലക്ക് കുറയുകയായിരുന്നു. ശക്തമായ സാമ്പത്തിക വളർച്ച സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ […]














