ദമാമിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം
ദമാം:സൗദിയിൽ പൊതു നിരത്തുകളിലെ വാഹന പാർക്കിംഗ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ദമാം നഗരത്തിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചതായി നഗരത്തിലെ വാഹന പാർക്കിംഗ് നടത്തിപ്പു കമ്പനി മാനേജർ മുഹമ്മദ് അഹമ്മദ് അൽശവാഖ് അറിയിച്ചു. സൗദി ഇലക്ട്രോണിക് പെയ്‌മെന്റു് ചാനലുകൾ വഴി പണമടച്ച് നഗരത്തിലെ വാഹന പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യാം. പാർക്കിംഗ് ഏരിയകളിലെ കാബിനുകളെ സമീപിച്ച് കൂപ്പണെടുക്കുന്നവർക്ക് നാണയങ്ങളുപയോഗിച്ചോ ഇലക്ടോണിക് പെയ്‌മെന്റു വഴി പണമടച്ചോ കൂപ്പണെടുക്കുകയും ചെയ്യാം. വെയിലത്ത് പാർക്കിംഗ് കൂപ്പണെടുക്കാൻ കാബിനുകൾ തേടി നടക്കുകയോ തിരക്കുള്ള […]