മക്ക മദീനയിൽ പുതിയ 10 ജല പദ്ധതികൾ നടപ്പാക്കി
മക്ക:ഈ വർഷത്തെ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്താൻ ഇത്തവണ പത്തു പുതിയ ജലപദ്ധതികൾ നടപ്പാക്കിയതായി ദേശീയ ജല കമ്പനി അറിയിച്ചു. ജല, പരിസ്ഥിതി സേവനവുമായി ബന്ധപ്പെട്ട് ഹജിനുള്ള മുഴുവൻ ഒരുക്കങ്ങളും കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. ആകെ 25.3 കോടിയിലേറെ റിയാൽ ചെലവഴിച്ചാണ് പുതിയ പദ്ധതികൾ നടപ്പാക്കിയതെന്ന് ദേശീയ ജല കമ്പനി സി.ഇ.ഒ എൻജിനീയർ നിമർ ബിൻ മുഹമ്മദ് അൽശുബ്ൽ പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും ജലവിതരണം മെച്ചപ്പെടുത്താനും ജലവിതരണ ശൃംഖലകളുടെ ശേഷി […]