ജിസാന്-ഫറസാന് ഫെറി സര്വീസില് നാലേമുക്കാല് ലക്ഷം യാത്രക്കാര്
ജിദ്ദ: ജിസാന് – ജിസാന് നഗരത്തെയും ഫറസാന് ദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്വീസുകള് കഴിഞ്ഞ വര്ഷം 4,76,000 ലേറെ യാത്രക്കാര് പ്രയോജനപ്പെടുത്തിയതായി ട്രാന്സ്പോര്ട്ട് ജനറല് അതോറിറ്റി അറിയിച്ചു. 1,755 ഫെറി സര്വീസുകളില് 90,000 ലേറെ വാഹനങ്ങളും നീക്കം ചെയ്തു. ജിസാനും ഫറസാന് ദ്വീപിനുമിടയില് 3,631 സര്വീസുകളില് 45,000 ലേറെ ചരക്ക് ലോറികളും കഴിഞ്ഞ വര്ഷം നീക്കം ചെയ്തു. 650 യാത്രക്കാരെയും 60 വാഹനങ്ങളും ഉള്ക്കൊള്ളാന് ശേഷിയുള്ള ഫെറികളാണ് ജിസാനും ഫറസാന് ദ്വീപിനുമിടയില് സര്വീസിന് ഉപയോഗിക്കുന്നത്. ജിസാനും ഫറസാന് […]