ഡയബറ്റിസ് റിസർച്ച് സെൻ്ററിന് ഖത്തറിൽ തുടക്കമായി
ദോഹ : പ്രമേഹം തടയുന്നതിനുള്ള പുതിയ സംരംഭമായ ഡയബറ്റിസ് റിസർച്ച് സെന്ററിന് ഖത്തറിൽ തുടക്കമായി. ഹമദ് മെഡിക്കൽ കോർപറേഷനിൽ തുറന്ന ഖത്തർ ഡയബറ്റിസ് റിസർച്ച് സെന്റർ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽ കുവാരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ സമഗ്രമായ പ്രമേഹ പ്രതിരോധ പരിപാടിയുടെ ഭാഗമായാണിത്. ഖത്തർ ഡയബറ്റിസ് പ്രിവൻഷൻ പ്രോഗ്രാം, പ്രമേഹം തടയുന്നതിനായി ആവിഷ്‌ക്കരിച്ച മേഖലയിലെ ഏറ്റവും വലിയ ഗവേഷണ-അടിസ്ഥാന പരിപാടിയാണ് ഖത്തർ ഡയബറ്റിസ് റിസർച്ച് സെന്റർ. ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കുമിടയിൽ ടൈപ്പ്-2 പ്രമേഹം […]













