ലോകത്തെ ഏറ്റവും വലിയ ഫാമിനുള്ള ഗിന്നസ് റെക്കോർഡ് ഇനി സൗദിയുടെ പേരിൽ
റിയാദ് : കാർഷിക മേഖലയിൽ വൻ നേട്ടം കൈവരിച്ച സഊദി അറേബ്യ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഫാം എന്ന റെക്കോർഡിനാണ് സഊദി അർഹമായത്. റിന്യൂവബിൾ വാട്ടർ അഗ്രികൾച്ചറിനായുള്ള ഗവേഷണ യൂണിറ്റിന്റെ വിപുലീകരണ ഫാം അസീർ മേഖലയിലെ വാദി ബിൻ ഹഷ്ബാലിലാണ് സ്ഥിതി ചെയ്യുന്നത്. സഊദി റീഫ് പ്രോഗ്രാം റിയാദിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം ഔദ്യോഗികമായി അംഗീകരിച്ചത്. പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രി അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ […]