മദീനയിൽ സൈക്കിൾ സവാരിക്ക് 70 കിലോമീറ്റർ നീളത്തിൽ ട്രാക്കുകൾ
മദീന : പ്രവാചക നഗരിയിൽ സൈക്കിൾ സവാരിക്ക് 70 കിലോമീറ്റർ നീളത്തിൽ ഈ വർഷം പുതിയ ട്രാക്കുകൾ നിർമിച്ചതായി മദീന നഗരസഭ അറിയിച്ചു. പ്രധാന റോഡുകളോട് ചേർന്നും ജനവാസ കേന്ദ്രങ്ങളിലുമാണ് സൈക്കിൾ യാത്രികർക്ക് പ്രത്യേക ട്രാക്കുകൾ നിർമിച്ചിരിക്കുന്നത്. വിവിധ കായിക ഇനങ്ങളുടെ പരിശീലനം പ്രോത്സാഹിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും പൊതുസ്ഥലങ്ങൾ സജ്ജീകരിക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണ് സൈക്കിൾ ട്രാക്കുകൾ നിർമിച്ചിരിക്കുന്നത്. പുതിയ ട്രാക്കുകൾ തുടക്കക്കാരുടെയും പ്രൊഫഷനൽ സൈക്ലിസ്റ്റുകളുടെയും കഴിവുകൾ വർധിപ്പിക്കാനും നഗരവാസികൾക്കിടയിൽ കായിക, ആരോഗ്യ അവബോധം വർധിപ്പിക്കാനും സഹായിക്കുന്നു. […]














