ഈജാർ നെറ്റ്‌വർക്ക് വഴി ജനുവരിയിൽ 59,575 വാണിജ്യ വാടക കരാറുകൾ രജിസ്റ്റർ ചെയ്തു
ജിദ്ദ : വാടക സേവനങ്ങള്‍ക്കുള്ള ഈജാര്‍ നെറ്റ്‌വര്‍ക്ക് വഴി ജനുവരിയില്‍ 59,575 വാണിജ്യ വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം പ്രതിദിനം ശരാശരി രണ്ടായിരത്തോളം വാണിജ്യ വാടക കരാറുകള്‍ തോതില്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു മാസത്തിനിടെ ഇത്രയും വാണിജ്യ വാടക കരാറുകള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമാണ്. ഇതുവരെ 15 ലക്ഷത്തിലേറെ വാണിജ്യ വാടക കരാറുകളാണ് ഈജാറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കഴിഞ്ഞ കൊല്ലം ജനുവരി മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ […]














