സൗദിയില്‍ നിന്ന് സിറിയയിലേക്കുള്ള കാറുകളുടെ കയറ്റുമതി കുതിച്ചുയരുന്നു
ജിദ്ദ – സൗദിയില്‍ നിന്ന് സിറിയയിലേക്കുള്ള കാറുകളുടെ പുനര്‍കയറ്റുമതി കുതിച്ചുയരുന്നു. ഈ വര്‍ഷം ആദ്യത്തെ ഏഴ് മാസത്തിനിടെ പുനര്‍കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം ഏകദേശം 1,300 ആയി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വെറും രണ്ട് വാഹനങ്ങള്‍ മാത്രമാണ് സൗദിയില്‍ നിന്ന് സിറിയയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. സിറിയയിലെ നിലവിലെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിരത കാരണം കാറുകള്‍ക്കുള്ള ആഭ്യന്തര ആവശ്യം വര്‍ധിച്ചതാണ് കയറ്റുമതി വളര്‍ച്ചക്ക് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. […]













