എൻജിനീയറിംഗ് മേഖലയിൽ 25 ശതമാനം സൗദിവത്കരണം; ജൂലൈ മുതൽ പ്രാബല്യത്തിൽ
ജിദ്ദ : എൻജിനീയറിംഗ് പ്രൊഫഷനുകളിൽ 25 ശതമാനം സൗദിവത്കരണം നടപ്പാക്കാന്‍ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനം. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ചാണ് എൻജിനീയറിംഗ് തൊഴിലുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 25 ശതമാനം സൗദിവത്കരിക്കാൻ തീരുമാനിച്ചത്. പുതിയ നിയമം അടുത്ത ജൂലൈ 21 മുതൽ നിലവിൽ വരും. സിവിൽ, ആർക്കിടെക്ചറൽ, മെക്കാനിക്കൽ, സർവേയിംഗ് എഞ്ചിനീയർ തൊഴിലുകളാണ് സൗദിവത്കരിക്കുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ത്രീകൾക്കും […]














