സൗദിയിൽ നഗരസഭാ നിയമലംഘനത്തിന്റേത് ഉൾപ്പെടെ നിരവധി പിഴകൾ പരിഷ്കരിച്ചു
ജിദ്ദ:നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പരിഷ്കരിച്ചു. നിയമ ലംഘനത്തിന്റെ ഇനവും ആവർത്തനവും അനുസരിച്ച് ക്രമാനുഗതമായി പിഴകൾ വർധിക്കും. നഗരങ്ങളുടെ പ്രാധാന്യത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ചുമത്തുന്ന പിഴകളിൽ ഏറ്റക്കുറച്ചിലുണ്ട്. നിയമ ലംഘനങ്ങൾക്കുള്ള ഏറ്റവും ഉയർന്ന പിഴയായി നിശ്ചയിച്ചിരിക്കുന്നത് 50,000 റിയാലാണ്. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി അംഗീകരിച്ച വർഗീകരണം അനുസരിച്ച് സ്ഥാപനങ്ങളുടെ വലിപ്പ വ്യത്യാസവും പിഴകൾ നിർണയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്. ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങളിൽ പിഴകൾ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് സാവകാശം അനുവദിക്കും. […]