ഇന്നുമുതൽ ഹജ്ജിന്റെ പുണ്യസ്ഥലങ്ങളിൽ ഗ്യാസിന്റെ ഉപയോഗം പൂർണമായി നിരോധിച്ചു
മിന: വിശുദ്ധ സ്ഥലങ്ങളിലെ തീർഥാടകരുടെ കൂടാരങ്ങളിലേക്കും സർക്കാർ ഏജൻസികളുടെ ഓഫീസുകളിലേക്കും എല്ലാത്തരം വലിപ്പത്തിലുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എൽപിജി) പ്രവേശനവും ഉപയോഗവും നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ജൂൺ 19 ന് തുല്യമായ ദുൽ-ഹിജ്ജ മാസത്തിന്റെ ആദ്യ ദിവസം തിങ്കളാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്. തീർഥാടക ക്യാമ്പുകളിലെ തീപിടിത്തത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തുന്ന പ്രതിരോധ നടപടികളുടെ ചട്ടക്കൂടിലാണ് തീരുമാനമെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. സുരക്ഷാ അധികൃതരുമായി ഏകോപിപ്പിച്ചായിരിക്കും തീരുമാനം നടപ്പാക്കുക. വെള്ളം ചൂടാക്കാൻ […]