ലോകത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ സൗദി അറേബ്യ ഒന്നാമത്
ജിദ്ദ : ലോകത്ത് ഇന്റർനെറ്റ് അവലംബിക്കുന്നവരുടെ അനുപാതം ഏറ്റവും കൂടുതൽ സൗദിയിലും യു.എ.ഇയിലും നോർവെയിലുമാണെന്ന് ഗ്ലോബൽ സ്റ്റാറ്റ്‌സ്‌ഹോട്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ മൂന്നു രാജ്യങ്ങളിലും ജനസംഖ്യയിൽ 99 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 530 കോടി പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ഒരു വർഷത്തിനിടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 18.9 കോടി പേരുടെ (3.7 ശതമാനം) വർധന രേഖപ്പെടുത്തി. ലോക ജനസംഖ്യയുടെ 65 ശതമാനത്തിലേറെ പേർക്കും ഇന്റർനെറ്റ് ലഭ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. […]














