യാംമ്പു പുഷ്പമേളയിൽ സന്ദർശകരുടെ തിരക്ക്, മേള 52 ദിവസത്തേക്ക് നീട്ടി
യാംബു: സന്ദർശകരുടെ ആധിക്യം പരിഗണിച്ച് യാംബു പുഷ്മമേള ഏപ്രിൽ 30 വരെ നീട്ടി. മാർച്ച് ഒമ്പതിന് സമാപിക്കേണ്ട മേളയാണ് 52 ദിവസം കൂടി നീട്ടിയതായി റോയൽ കമീഷൻ സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പതിനായിരങ്ങളാണ് മേളക്ക് എത്തിക്കൊണ്ടിരുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് മലയാളികളും വൻതോതിലെത്തി. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം പുഷ്പമേള കാണാനെത്തിയതായി സംഘാടകർ അറിയിച്ചു. മൂന്ന് ലോക റെക്കോഡുകൾ നേടിയ മേള ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ […]














