സൗദിയിൽ ടാക്സികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ജിദ്ദ : സൗദിയിൽ മൂന്നു ലക്ഷത്തിലേറെ ടാക്‌സികൾ സർവീസ് നടത്തുന്നതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 3,18,839 ടാക്‌സികളാണുള്ളത്. കഴിഞ്ഞ കൊല്ലം ടാക്‌സികളുടെ എണ്ണത്തിൽ 11 ശതമാനം വർധന രേഖപ്പെടുത്തി. 2021 ൽ 2,86,760 ടാക്‌സികളാണ് രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ കൊല്ലം 7.06 കോടി സർവീസുകൾ ടാക്‌സികൾ നടത്തി. 2021 ൽ 6.55 കോടി ടാക്‌സി സർവീസുകളാണ് നടന്നത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ടാക്‌സി സർവീസുകൾ എട്ടു ശതമാനം […]














